---
title: "പാനൂരിന്റെ കിഴക്കൻ മേഖല തെരുവുനായ ഭീതിയിൽ ; സ്കൂൾ വിദ്യാർത്ഥിയും, വീട്ടമ്മയും, വയോധികരുമുൾപ്പടെ 7 പേരെ കടിച്ചു പറിച്ചു"
english_title: "Stray Dog Terror in East Panoor Kunnothuparamba 7 People Bitten Including Student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384140/ stray-dog-attack-panoor-kunnothuparamba-7-people-bitten"
published_at: "2026-09-25T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab628000e245_stray-dog-attack-panoor-kunnothuparamba-7-people-bitten.jpg"
keywords: []
---

# പാനൂരിന്റെ കിഴക്കൻ മേഖല തെരുവുനായ ഭീതിയിൽ ; സ്കൂൾ വിദ്യാർത്ഥിയും, വീട്ടമ്മയും, വയോധികരുമുൾപ്പടെ 7 പേരെ കടിച്ചു പറിച്ചു

> **Lead Summary:** പാനൂരിന്റെ കിഴക്കൻ മേഖലയായകുന്നോത്തുപറമ്പിൽ ഒരേ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിയും വീട്ടമ്മയും വയോധികരും ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു. പരിക്കേറ്റ എല്ലാവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തി കുത്തിവെപ്പ് ചികിത്സ തേടി. പ്രകോപനമില്ലാതെ ആളുകൾക്ക് നേരെ പാഞ്ഞെത്തിയ നായ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.

## Article Content

പാനൂരിന്റെ കിഴക്കൻ മേഖലയായകുന്നോത്തുപറമ്പിൽ ഒരേ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിയും വീട്ടമ്മയും വയോധികരും ഉൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു. പരിക്കേറ്റ എല്ലാവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തി കുത്തിവെപ്പ് ചികിത്സ തേടി. പ്രകോപനമില്ലാതെ ആളുകൾക്ക് നേരെ പാഞ്ഞെത്തിയ നായ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.

കോടഞ്ഞേരിന്റവിട കുമാരൻ (65), ഷാജി (43), രാജേഷ് (50), വിജയലക്ഷ്മി (57), പുത്തൂർ സ്വദേശി രാജൻ (65), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 12 വയസ്സുകാരൻ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്. ഇവരിൽ കുമാരനാണ് ഗുരുതരമായി കടിയേറ്റത്. കൃഷിപ്പണിക്കായി പോകുന്നതിനിടെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ നായ കുമാരന്റെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാടിക്കടിക്കുകയായിരുന്നു.

വീട്ടിനകത്തും നായ അക്രമം

വീട്ടമ്മയായ വിജയലക്ഷ്മിക്കു നേരെയുണ്ടായ ആക്രമണവും ഞെട്ടിക്കുന്നതായിരുന്നു. വീട്ടിനകത്തേക്ക് കയറിയ നായയാണ് ഇവരെ കടിച്ചത്. പുറത്തിറങ്ങിയാൽ മാത്രമല്ല, വീടിനുള്ളിലും സുരക്ഷിതരല്ലെന്ന ആശങ്കയാണ് സംഭവത്തോടെ പ്രദേശവാസികൾക്കിടയിൽ ഉയർന്നത്.

പുത്തൂർ സ്വദേശിയായ രാജൻ നായ ആക്രമിക്കാനെത്തിയപ്പോൾ കൈയിൽ കിട്ടിയ വടിയെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ചു. നായയെ അടിക്കുന്നതിനിടെ വടി ഒടിഞ്ഞതോടെ കൂടുതൽ ശൗര്യത്തോടെ നായ രാജനുനേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.

English Summary: Stray dog terror in Kunnothuparamba, eastern Panoor. Same stray dog bit 7 people including a Class 7 student, homemaker Vijayalakshmi attacked inside house, and 65-year-old Kumaran seriously injured on face while going for farm work. All victims are under treatment at Thalassery General Hospital. Locals allege unprovoked attack and demand urgent stray dog control measures.

സ്കൂളിലേക്ക് പോകുന്നതിനിടെയും ആക്രമണം

സ്കൂളിലേക്ക് പോകുന്നതിനായി വീട്ടിൽനിന്ന് റോഡിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയും നായ പിന്തുടർന്ന് ആക്രമിച്ചു. ഓടിയെത്തിയ നായ കുട്ടിയുടെ കാൽമുട്ടിൽ കടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ കുട്ടിയും ഭീതിയിലായി.

ഒരേ നായ; മണിക്കൂറുകൾക്കിടെ ഏഴ് പേർക്ക് കടിയേറ്റു

പ്രദേശത്ത് ഭീതിപരത്തിയ നായ തന്നെയാണ് ഏഴുപേരെയും ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നായ ആളുകൾക്കുനേരെ പാഞ്ഞെത്തി ആക്രമിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

സംഭവത്തോടെ കുന്നോത്തുപറമ്പ് മേഖലയിൽ തെരുവുനായ ശല്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. വീട്ടുമുറ്റത്തും റോഡിലും സ്കൂളിലേക്കുള്ള വഴിയിലും വരെ തെരുവുനായയുടെ ആക്രമണഭീഷണി നിലനിൽക്കുന്നത് കുട്ടികളുടെയും വയോധികരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയാണ്. പ്രദേശത്ത് തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384140/ stray-dog-attack-panoor-kunnothuparamba-7-people-bitten)